Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

03 NOVEMBER 2026 11:36 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

കാലാവധി തീരാറായ മരുന്നുകൾ രാജ്യത്തെത്തുന്നത് തടയാനും വിതരണശൃംഖലയിലെ മരുന്ന് പാഴാകുന്നത് കുറക്കാനുമാണ് നടപടിയുള്ളത്. എന്നാൽ, ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനം ശേഷിക്കുന്നുണ്ടെങ്കിൽ ഇറക്കുമതിക്ക് അനുമതി ലഭ്യമാവുകയും ചെയ്യും.

1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ 31ാം ചട്ടമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഡ്രഗ്സ് പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ, 2026 പ്രകാരമുള്ള വിജ്ഞാപനം ഒക്ടോബർ 28ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നത്.

ഇറക്കുമതി ചെയ്യുന്ന സമയത്ത് ഒരു വർഷത്തിൽ താഴെ ഉപയോഗകാലാവധി ശേഷിക്കുന്ന മരുന്നുകൾക്ക് ലൈസൻസിങ് അതോറിറ്റി അനുമതി നൽകില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

നേരത്തേ ഇറക്കുമതി മരുന്നുകൾക്ക് ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനത്തിലധികം ശേഷിക്കണമെന്ന നിബന്ധനയായിരുന്നു ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് സാധാരണ മരുന്നുകൾക്ക് കുറഞ്ഞത് 12 മാസത്തെ ശേഷിക്കുന്ന കാലാവധി നിർബന്ധമാക്കിയത്.
ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗകാലാവധിയുമായി ബന്ധപ്പെട്ട നിബന്ധന മാത്രമാണ് ഭേദഗതി ചെയ്യുന്നത്. മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം .

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകി എൻടിഎ  (6 minutes ago)

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (28 minutes ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (31 minutes ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (42 minutes ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (51 minutes ago)

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തടവിലാക്കിയ 'അസിനി'എന്ന മീൻപിടിത്ത ബോട്ടിലെ 20 ജീവനക്കാരെയും അതിസാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന  (1 hour ago)

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ  (1 hour ago)

Thiruvananthapuram ഞെട്ടിക്കുന്ന ആസൂത്രണം പുറത്ത്  (1 hour ago)

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (1 hour ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (1 hour ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (2 hours ago)

36 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് നാലംഗ സംഘം! 17 കിലോമീറ്റർ പിന്തുടർന്ന് നാട്ടുകാർ, ഒടുവിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം പിടിയിൽ!  (2 hours ago)

Malayali Vartha Recommends