Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്...കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്...


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..

01 NOVEMBER 2026 11:31 AM IST
മലയാളി വാര്‍ത്ത

പ്രവാസത്തിന്റെ അവസാന നാളുകളിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം ബാക്കിയാക്കി.... മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷ് (58) മരിച്ചു.

അൽഖർജിൽ മെക്കാനിക്കായിരുന്ന രാജേഷ് ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങളോളം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

 

കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ ടിക്കറ്റും വീൽചെയറും യാത്രയ്ക്കുള്ള പ്രത്യേക അനുമതിയും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി തയ്യാറെടുക്കവെയാണ് രക്തസമ്മർദവും ഓക്സിജന്റെ അളവും പെട്ടെന്ന് കുറഞ്ഞു പോയത്.

തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രവാസത്തിന്റെ അവസാന നാളുകളിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രാജേഷ് യാത്രയായത്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്തു. ഇതിനായി ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായവും ലഭ്യമാക്കി.

ചില സാങ്കേതിക തടസ്സങ്ങൾ കാരണം നാട്ടിലെത്തിക്കുന്നതിൽ നേരിട്ട പ്രതിസന്ധികൾ മറികടന്ന് ഒക്ടോബർ 29ന് ദമ്മാം വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ വഴി മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബർ 30ന് സംസ്‌കാരം നടന്നു. കഴിഞ്ഞ 32 വർഷമായി അൽഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സരിതകുമാരി. വിദ്യാർഥികളായ ശ്രീരാഗ്, ശ്രീനാഥ് എന്നിവർ മക്കളാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (6 minutes ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (23 minutes ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (37 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (41 minutes ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (46 minutes ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (1 hour ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (1 hour ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (1 hour ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (2 hours ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (2 hours ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (2 hours ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends