പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ പുതിയ ചരിത്രമെഴുതി. തുടരെ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ ഇന്ത്യ ഫൈനലില്‍ ജപ്പാനെ 4-1നു വീഴ്ത്തി. ഇന്ത്യയുടെ ആറാം ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം തുടരെ മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ ടീമും ഇന്ത്യ തന്നെ. 2011ലെ പ്രഥമ പോരാട്ടം ജയിച്ചത് ഇന്ത്യയാണ്. പിന്നീട് 2016, 18 വര്‍ഷങ്ങളിലും കിരീടം. 2023, 2024, 2026 വര്‍ഷങ്ങളില്‍ വീണ്ടും തുടരെ കിരീട നേട്ടം. ഫൈനലില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ഇന്ത്യ 4 ഗോളുകള്‍ തിരിച്ചടിച്ച് മത്സരം പിടിച്ചെടുത്തത്.
ഷിലാനന്ദ് ലക്‌റ, ദില്‍പ്രീത് സിങ്, ജുഗ്‌രാജ് സിങ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരാണ് ഇന്ത്യക്ക് നിര്‍ണായക ഗോളുകള്‍ സമ്മാനിച്ചത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ജപ്പാന്‍ ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. കളിയില്‍ ആധിപത്യം പുലര്‍ത്തിയുടെ ജപ്പാന്‍ പ്രതിരോധം കടുപ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. ഒടുവില്‍ 42ാം മിനിറ്റിലാണ് ഇന്ത്യ സമനില പിടിക്കുന്നത്.
https://www.facebook.com/Malayalivartha






















