നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. ഉമറിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തിനു തൊട്ടുപിന്നാലെ, സംഭവസ്ഥലത്തുവച്ച് ഉമർ തന്റെ മറ്റൊരു സുഹൃത്തിനെ സഹായത്തിനായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരിട്ട് പങ്കുള്ള കാപ്പ കേസ് പ്രതിയായ ഉമർ കൃത്യത്തിന് മുൻപും ശേഷവും വിവരങ്ങൾ ഇവരോട് പങ്കുവച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അഭിറാമിന്റെ കൊലപാതകത്തിന് 22കാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അഭിറാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഇവർ സഹായിച്ചതായും വിവരമുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ 17കൊലപാതകക്കേസിൽ പിടിയിലായവരുടെ എണ്ണം നാലാകും.പ്രായം ചെറുതാണെങ്കിലും ക്രൂരമായി ആക്രമിച്ചാണ് ഇവർ 17 കാരനെ കൊലപ്പെടുത്തിയിരിക്കുന്നത് . അഭിരാമിനെ പ്രതികൾ കൊലപ്പെടുത്തിയത് ക്രൂരമർദനത്തിനുശേഷമെന്നു പൊലീസ്.
അഭിരാമിന്റെ തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്നു പൊലീസ് വ്യക്തമാക്കി.ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട മർദനത്തിനുശേഷം അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ മുറിപ്പാടുകൾ തലയിലും കണ്ണിലും ചെവിയുടെ ഭാഗങ്ങളിലുമുണ്ട്. മർദനത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ രണ്ട് പ്രതികളും ചേർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടി.
തല ഭിത്തിയിൽ ഇടിപ്പിച്ചു. കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയശേഷമാണ് പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.ഇന്നലെ അഭിറാമിനെ കാണാൻ പ്രതികൾ ലക്ഷ്യം വച്ചിരുന്ന ആ സുഹൃത്തും എത്തിയിരുന്നു. ‘‘എന്റെ ജീവൻ എടുക്കാൻ വന്നവർ നിന്നെയാണല്ലോ കൊണ്ടുപോയത്...’’ അഭിരാമിന്റെ മൃതദേഹത്തിനരികിൽ ഉറ്റസുഹൃത്തിന്റെ നിലവിളി കണ്ടുനിന്നവരുടെ നെഞ്ചുപൊട്ടിച്ചു. സുഹൃത്തിനെ ഫോൺ ചെയ്തു വരുത്തി കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഭിരാമിനെ സംഘം കൂട്ടിക്കൊണ്ടു പോയതും പിന്നാലെ മർദിച്ച് കൊലപ്പെടുത്തിയതും എന്നാണ് പൊലീസ് കേസ്.
കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല.പ്രതികളുടെയും അഭിരാമിൻറെയും ഫോൺവിളികൾ,ഇൻസ്റ്റഗ്രാം,വാട്സ്ആപ് ചാറ്റുകൾ തുടങ്ങിയവ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന് പരിശോധിച്ച് വരികയാണ്..
https://www.facebook.com/Malayalivartha

























