മലയാളിക്ക് വധശിക്ഷ; യു.എ.ഇയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

അബുദാബിയില്‍ മലയാളിയെ അന്യായമായി വധശിക്ഷയ്ക്ക് വിധിച്ചെന്നാരോപിച്ച് ലണ്ടനിലെ യു.എ.ഇ. എംബസിക്ക് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അബുദാബിയിലെ അല്‍ റബിയ സ്‌കൂള്‍ അധ്യാപകന്‍ ഗംഗാധരനാണ് വധശിക്ഷ വിധിച്ചത്.
വിചാരണയില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കിയെങ്കിലും കോടതി നിയോഗിച്ച വിവര്‍ത്തകന്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയത് നീതി ലഭിക്കാന്‍ തടസ്സമായി. ഡി.എന്‍.എ. പരിശോധനയിലും ഗംഗാധരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ഗംഗാധരന്റെ വാദവും നിരപരാധിത്വവും പരിഗണിക്കാതെയാണ് വിചാരണനടത്തി ശിക്ഷ വിധിച്ചതെന്ന് 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്' എന്ന മനുഷ്യാവകാശസംഘടനയുടെ പ്രതിനിധി നിക് മെക്ഗിന്‍ പറഞ്ഞു. യു.എ.ഇ. അധികൃതര്‍ സംഭവത്തില്‍ അന്വേഷണംനടത്തി ഗംഗാധരന് നീതി ലഭ്യമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha