ദുബായ് മലയാളികള്‍ ഗിന്നസ് ബുക്കില്‍

ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി റേഡിയോ പരിപാടി അവതരിപ്പിച്ച റെക്കോഡ് മലയാളികള്‍ക്ക്. ദുബായിലെ ഹിറ്റ് എഫ്.എം മലയാളം റേഡിയോ ജോക്കിമാരായ മിഥുന്‍ രമേഷും, സിന്ധു ബിജുവുമാണ് ഈ റെക്കോഡ് നേട്ടത്തിന്റെ ഉടമകള്‍. 77 മണിക്കൂറും 11 മിനിട്ടും തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ച സിംഗപ്പൂരിലെ ഹോട്ട എഫ്.എം ജോക്കികളുടെ റെക്കോഡാണ് ഇവിടെ മിഥുനും സിന്ധുവും പഴങ്കഥയാക്കിയത്.
മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചാണ് ഹിറ്റ് എഫ്.എം റേഡിയോ വ്യാഴാഴ്‌ചമുതല്‍ ഈ പരിപാടി തല്‍സമയം പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചത്. ഗിന്നസ് ബുക്ക് പ്രതിനിധികള്‍ നിരീക്ഷണത്തിനായി സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ട്.
ഗിന്നസ് ബുക്ക് വ്യവസ്ഥയനുസരിച്ച് മണിക്കൂറില്‍ അഞ്ചുമിനിട്ട് വിശ്രമിക്കാം. എന്നാല്‍ വെറും 27 മിനിട്ടുമാത്രമാണ് മിഥുനും സിന്ധുവും വിശ്രമത്തിന് എടുത്തത്. ബാക്കിസമയം കൂട്ടിവെച്ച് മൂന്നുമണിക്കൂര്‍ ഇരുവരുടേയും ക്വാട്ടയില്‍ ഉണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം വിശ്രമ സമയം എടുത്ത് തങ്ങളുടെ എഫ്.എമ്മിന്റെ ഫ്രീക്വന്‍സിയായ 96.7 എന്ന സമയറെക്കോഡിലെത്തുകയാണ് ഇരുവരുടേയും ലക്ഷ്യം.
https://www.facebook.com/Malayalivartha