സൗദിയിലെ ദമാമില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു

സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദിയിലെ ദമാമില്‍വെച്ച് കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഐ.പി സുലൈമാന്‍(66) ആണ് മരിച്ചത്. മുപ്പത് വര്‍ഷക്കാലമായി സുലൈമാന്‍ ഗള്‍ഫിലെത്തിയിട്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി ഉംറ നിര്‍വഹിക്കാനിരിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
സഫിയയാണ് ഭാര്യ. ദമ്മാമിലുള്ള നവാസ്, റിയാസ്, ഖത്തറിലുള്ള റഫ്‌നാസ്, ഫൈരൂസ് എന്നിവര്‍ മക്കളും അബ്ദുറഹ്മാന്‍ (ദുബായ്) അക്ബര്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കളുമാണ്.
ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മയ്യിത്ത് ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള അനുമതിപത്രം നാട്ടിലുള്ള ഭാര്യയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. അനന്തര നടപടികളില്‍ ദമ്മാം കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha