സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിഷ്‌ക്കാരം വരുത്തുന്നത്.
വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും ഫൈനല്‍ എക്‌സിറ്റിനുള്ള പെര്‍മിറ്റ്, ഹുറൂബ് രജിസ്‌ട്രേഷനും റദ്ദാക്കലും, പ്രഫഷന്‍ മാറ്റല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍, റദ്ദു ചെയ്യല്‍ തുടങ്ങിയ ഏഴോളം സേവനങ്ങളാണ് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരിക്കുന്നത്.
ഇനി മുതല്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാകുകയുള്ളു എന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ സേവനവിഭാഗം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha