ഒളിച്ചോടുന്ന വിദേശതൊഴിലാളികളുടെ ഇഖാമ ഉടന്‍ റദ്ദാക്കും

വിദേശതൊഴിലാളികള്‍ ഒളിച്ചോടിയതായി സ്‌പോണ്‍സര്‍മാര്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ തൊഴിലാളിയുടെ ഇഖാമ ( താമസരേഖ ) ഉടന്‍ റദ്ദാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിയമഭേദഗതി നടപ്പിലാക്കിയതായും രാജ്യത്തെ എല്ലാ ഗവര്‍ണേറേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നിലവിലുള്ള നിയമം തൊഴിലുടമ ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്‌ത് രണ്ടു മാസം കഴിയുന്നതോടെ ഇഖാമ റദ്ദാക്കുന്നതാണ്. അതിനു ഭേദഗതി വരുത്തികൊണ്ടാണ് ഉടന്‍ ഇഖാമ റദ്ദാക്കുക എന്നത് നിലവില്‍ വന്നത്. തൊഴിലാളി- തൊഴിലുടമ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിയമം ദുരുേപോയോഗം ചെയ്യാനിടയുണ്ട് .
എന്തെങ്കിലും കാരണവശാല്‍ തൊഴിലുടമ ഏകപക്ഷീയമായി തീരുമാനമെടുത്ത് തൊഴിലാളി ഒളിച്ചോടിയതായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയാല്‍ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കും .ഈ നടപടി തൊഴിലാളിക്ക് വിനയാകും.
ഇഖാമ റദ്ദാക്കിയാല്‍ ഒരു ദിവസം പോലും അവിടെ നില്‍ക്കാന്‍ കഴിയില്ല. മാത്രവുമല്ല നിയമം ലംഘിച്ച് താമസിക്കുന്നതായി വരുത്തി തീര്‍ത്ത് കോടതി നടപടികള്‍ ഉണ്ടാകും
https://www.facebook.com/Malayalivartha