റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍ അറിയാം

വാഹനമോടിക്കുന്നവര്‍ക്ക് റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകുന്ന സംവിധാനം സൗദിയിലെ അല്‍ഖോബാറിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഗവര്‍ണര്‍ നായിഫ് ബിന്‍ സഊദ് അബ്‌ദുള്‍ അസീസ് ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ മേയര്‍, ഡപ്യൂട്ടി മേയര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യാത്രക്കിടയിലെ ഗതാഗതകുരുക്കൊഴിവാക്കി യാത്രചെയ്യാന്‍ സാധ്യമാകുന്ന വഴിയുണ്ടെങ്കില്‍ അതും ഫോണിലൂടെ ലഭിക്കും. പ്രവിശ്യയിലുള്ള പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രാധാന റോഡുകള്‍ എന്നിവയെല്ലാം ഇനി വിരല്‍ തുമ്പില്‍ കാണാം.
നിശ്ചിത സ്ഥലത്തേക്കുള്ള ദൂരമെത്രയെന്നും , സമയം, വ്യത്യസ്‌തമായ വഴികള്‍ ഇവയെല്ലാം പ്രത്യേക സോഫ്‌റ്റ് വെയറിലൂടെ സാധ്യമാകും.
എന്റെ യാത്ര എന്നര്‍ത്ഥം വരുന്ന താരീഖി എന്നാണ് ഈ സോഫ്‌റ്റ് വെയറിന്റെ നാമധേയം. സ്‌മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഡൗണ്‍ലോഡു ചെയ്‌തുപയോഗിക്കാം. ഇന്റര്‍നെറ്റ് സൗകര്യം വേണമെന്നില്ല. പ്രവിശ്യയിലെ എല്ലാ വിവരങ്ങളും സോഫ്‌റ്റ് വെയറില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങള്‍ അറിയാന്‍ കഴിയും.
https://www.facebook.com/Malayalivartha