പോലീസ് ബാന്‍ഡ് അബുദാബി എയര്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമാകുന്നു

അബുദാബി ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നടക്കുന്ന എയര്‍ എക്‌സ്‌പോ 2014 ല്‍ അബുദാബി പോലീസ് മ്യൂസിക് ബാന്‍ഡ് വളരെയേറെ ശ്രദ്ധേയമാകുന്നു.
60 സംഗീതജ്ഞരെ ഉള്‍പ്പെടുത്തികൊണ്ടാണ് എമറാത്തി പൈതൃകതയുടെ സ്‌മരണ പകരുന്ന ഈ ബാന്‍ഡ് മേളം. 175 ലേറെ കമ്പനികള്‍ പങ്കെടുക്കുന്ന അബുദാബി എയര്‍ എക്‌സ്‌പോയില്‍ നൂറിലധികം ചെറുതും വലുതുമായ എയര്‍ക്രാഫ്‌റ്റുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .വൈകുന്നേരത്തോടെ ഇത് സമാപിക്കും.
https://www.facebook.com/Malayalivartha