442 സെക്കന്റില്‍ അലി ഐദാന്‍ ലിബറേഷന്‍ ടവര്‍ വീണ്ടും കീഴടക്കി

സദ്ദാമിനെ നടുക്കുന്ന അധിനിവേശത്തില്‍ന്ന് മോചനം നേടിയതിന്റെ പ്രതീകമായി നിലകൊള്ളുന്ന കുവൈറ്റ്‌സിറ്റിയിലെ ലിബറേഷന്‍ ടവറില്‍ പതിവു തെറ്റിക്കാതെ ഇപ്രാവശ്യവും 60 വയസ്സുകാരനായ അലി ഐദാന്‍ ഓടിക്കയറി. വെറും 442 സെക്കന്റ് മാത്രമാണെടുത്തത് .
ക്രൂരമായ അധിനിവേശത്തില്‍ നിന്ന് മോചനം നേടിയതിന്റെ ഓര്‍മ പുതുക്കി അടുത്ത കാലങ്ങളിലായി ഫെബ്രുവരി 26 ന് അലി ഓടിക്കയറാന്‍ എത്താറുണ്ട് . മനക്കരുത്തിനൊപ്പം കായികക്കരുത്തും കൂടി ഉണ്ടെങ്കില്‍ എന്തിനെയും മറികടക്കാനാവുമെന്നാണ് അലി നല്‍കുന്ന സന്ദേശം.
അമിത വണ്ണവും അതേ തുടര്‍ന്നുണ്ടാകുന്ന പ്രമേഹം പോലുള്ള അസുഖവും കൊണ്ട് പ്രയാസമനുഭവിക്കുന്ന രാജ്യത്ത് ഐവാന്‍ അത്ഭുതം തന്നെയാണ് . ശരിയായ ഭക്ഷണവും കൃത്യമായ വ്യായാമവുമുണ്ടെങ്കില്‍ ജീവിതം സൗഖ്യമാവും.
നടത്തം , ഓട്ടം പോലുള്ള വ്യായാമത്തിലൂടെ ശരീരത്തിന്റെ വണ്ണം കുറയ്‌ക്കാനും ഓജസ്സ് നിലനിര്‍ത്താനും സാധിക്കുമെന്നതിലുപരി രോഗ വിമുക്തമായ ജീവിതം നയിക്കാനാവുമെന്ന് ഐവാന്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha