വിസിറ്റ് വിസയുള്ളവര്‍ക്ക് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സൗദിയില്‍ സന്ദര്‍ശിക്കുന്നവരും അവരുടെ ആശ്രിതരും സന്ദര്‍ശന വിസക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നേടിയിരിക്കണമെന്ന് സൗദി മന്ത്രി സഭാ യോഗം ഉത്തരവായി . സന്ദര്‍ശക വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് നിര്‍ബന്ധമായും നേടിയിരിക്കണമെന്ന് യോഗം തീരുമാനിച്ചു. അത്യാഹിതങ്ങള്‍ക്കും , രോഗങ്ങള്‍ക്കുമുള്ള ചികിത്സ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയായിരിക്കണം എടുക്കേണ്ടത് .
ഉംറ തീര്‍ത്ഥാടകര്‍ , ഹജ്ജ് , ചികിത്സാര്‍ത്ഥം സൗദിയിലേയ്‌ക്കു വരുന്നവര്‍ , നയതന്ത്ര പ്രതിനിധികള്‍ , സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ . നയതന്ത്ര പ്രതിനിധികള്‍ , നയതന്ത്ര പദവിയിലുള്ള സന്ദര്‍ശകര്‍ , രാജ്യത്തിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ക്ഷണിതാക്കള്‍ ഇവര്‍ക്കെല്ലാം ഈ നിബന്ധന ബാധകമാവുകയില്ല.
https://www.facebook.com/Malayalivartha