ദുബായ് ബോട്ട് ഷോയ്‌ക്ക് ഇന്ന് സമാപനമാകുന്നു

അറബ് ജനതയുടെ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കടലും ജലയാനങ്ങളും. കടലിലെ മുത്ത് തിരഞ്ഞ് ജീവിതം നയിച്ചവരുടെ പുതുതലമുറയും കടലിനോടുള്ള ബന്ധം മറന്നില്ല.
ഇവിടത്തെ പുതിയ തലമുറകള്‍ക്ക് എണ്ണപ്പണവും വ്യാപാരസാമ്രാജ്യവും കുറെക്കാലമായി പുതിയ അനുഭവങ്ങളാണ് നല്‍കുന്നത്. അതില്‍ കടലിലെ സാഹസിക യാത്രകളും, ഉല്ലാസവേളകളുമുണ്ട്. അതിനായി പുതിയ ജനയാനങ്ങള്‍ ഉണ്ടാക്കും.
എന്തുവിലകൊടുത്തും അവര്‍ ജലയാനങ്ങള്‍ സ്വന്തമാക്കാന്‍ മത്സരിക്കും. അത്തരം മത്സരത്തിന്റെ വേദിയാണ് കുറെക്കാലമായി ദുബായ് ബോട്ട് ഷോ. ഇത്തവണയും ആയിരങ്ങളാണ് മേളയ്‌ക്കായി എത്തിച്ചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിന്നെത്തിയ സന്ദര്‍ശകരും വ്യാപാരികളും ചേര്‍ന്ന് ഇരുപത്തിരണ്ടാമത് ദുബായ് ബോട്ട് ഷോയെ ലോകത്തിലെ വലിയ പ്രദര്‍ശനമാക്കി തീര്‍ത്തു.
ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന പുത്തന്‍ബോട്ടുകളും സൂപ്പര്‍യാട്ടുകളും ദുബായ് മറീനയിലെ പ്രദര്‍ശനത്തെ ആകര്‍ഷകമാക്കി. മിക്ക യാട്ടുകളും അപ്പപ്പോള്‍ തന്നെ വിറ്റു എന്നതാണ് ദുബായ് ബോട്ട് ഷോയിലെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ കോടികളുടെ കച്ചവടമാണ് നടന്നത്. ധാരാളം പേര്‍ക്ക് ഓര്‍ഡറുകളും ലഭിച്ചു. ജലയാനങ്ങള്‍ക്കാവശ്യമായ വിവിഝ ഭാഗങ്ങളുടെ പ്രദര്‍ശശന ഹാളും ഇപ്പോഴും സജീവമായിരുന്നു.
ഏകദേശം 50 ഓളം രാജ്യങ്ങളില്‍ നിന്നായി 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തിയത്. 490 ദശലക്ഷം ഡോളര്‍ വില വരുന്ന വിവിധ .യാട്ടുകളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. എല്ലാം പുതുപുത്തന്‍ മോഡലുകളായിരുന്നു. ശനിയാഴ്‌ച വൈകിട്ട് ദുബായ് ബോട്ട് ഷോയ്‌ക്ക് സമാപനമാകും.
https://www.facebook.com/Malayalivartha