സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും ഡിസ്‌പെന്‍സറുകളുടെയും പ്രവര്‍ത്തന സമയം മാറുന്നു. രോഗികള്‍ക്കു മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യവുമായി നിലവിലുള്ള ഒരു സമയത്തിനു പകരം പ്രവര്‍ത്തന സമയം രണ്ടു നേരമാക്കും. അനവധി സ്വദേശികളുടെയും വിവിധ മേഖലകളിലുള്ള ഉപദേശക സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സൗദി ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാവിലെ 7.30 മുതല്‍ 12.30 വരെയും വൈകുന്നേരം 5 മണി മുതല്‍ രാത്രി 9.30 വരെയുമാണ് പ്രവര്‍ത്തന സമയം. ഇപ്രകാരം ദിവസേന ഒന്‍പതര മണിക്കൂറാകും പ്രവര്‍ത്തന സമയം.
https://www.facebook.com/Malayalivartha