ആദ്യ ഗവണ്‍മെന്റ് 'ആപ് സ്റ്റോറു'മായി യു.എ.ഇ.

ഗവണ്‍മെന്റ് ആപ്ലിക്കേഷനുകളുടെ 'സ്റ്റോറു'മായി യു.എ.ഇ. ലോകത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 'ആപ് സ്റ്റോറി'ന്റെ പ്രകാശനം ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നിര്‍വഹിച്ചു. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. സംവിധാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന 100 ആപ്ലിക്കേഷനുകളടങ്ങിയ ശേഖരമാണിത്.
ഈയിടെ നടന്ന ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് 'സ്റ്റോറി'ന്റെ പ്രകാശനകര്‍മം നടന്നത്. സ്മാര്‍ട്ട് സേവനങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയെന്നാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടനവേളയില്‍ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇവ എല്ലാതരം ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യവും നേരിട്ടുള്ളതുമായിരിക്കണം. സേവനങ്ങള്‍ എത്രത്തോളം 'സ്മാര്‍ട്ട്' ആകുന്നുവോ അതിനനുസരിച്ച് ജനങ്ങള്‍ സന്തോഷവാന്മാരാകും - അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ സ്റ്റോറിന്റെ ഭാഗമാക്കണമെന്നും കൂടുതല്‍ ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കണമെന്നും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
ക്യാബിനറ്റുകാര്യ മന്ത്രിയും സ്മാര്‍ട്ട് ഗവണ്‍മെന്റ് ഉന്നത സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, സഹമന്ത്രി റീം അല്‍ ഹാഷ്മി, ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അധ്യക്ഷന്‍ മുഹമ്മദ് അല്‍ ഖംസി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരു്ന്നു.
https://www.facebook.com/Malayalivartha


























