Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായില്‍ ലുലു മെഗാമാള്‍ വരുന്നു

20 APRIL 2017 01:31 PM IST
മലയാളി വാര്‍ത്ത

100 കോടി ദിര്‍ഹം മുതല്‍മുടക്കിലാണ് ദുബായില്‍ ലുലു മെഗാമാള്‍ വരുന്നത്. 2020 ദുബായ് എക്‌സ്‌പോയ്ക്കു മുന്‍പായി 30 മാസംകൊണ്ട് മെഗാമാള്‍ പൂര്‍ത്തിയാക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. വേറിട്ട ഷോപ്പിങ് അനുഭവമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഹരിതമന്ദിര മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യാന്തര നിലവാരത്തോടെയാണ് മാള്‍ നിര്‍മിക്കുക. രണ്ടു നിലകളിലായി 3000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ദുബായ് എക്‌സ്‌പോ വേദിക്കും അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും അടുത്താണ് പുതിയ മാള്‍ എന്നതും പ്രത്യേകതയാണെന്നു ചൂണ്ടിക്കാട്ടിനൂതന സൗകര്യങ്ങളോടെയും ദൃശ്യചാരുതയോടെയും ലുലുഗ്രൂപ്പ് സിലിക്കണ്‍ ഒയാസിസില്‍ ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നു. 

ദുബായ് സിലിക്കണ്‍ ഒയാസിസ് അതോറിറ്റി (ഡിഎസ്ഒഎ) ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ശിലാസ്ഥാപനം നടത്തി. 23 ലക്ഷം ചതുരശ്ര അടിയില്‍ 100 കോടി ദിര്‍ഹം മുതല്‍മുടക്കിയാണ് മാള്‍ നിര്‍മിക്കുക. ഡിഎസ്ഒഎ വൈസ് ചെയര്‍മാനും സിഇഒയുമായ ഡോ.മുഹമ്മദ് അല്‍ സറൂനി, ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉള്‍പ്പെടെ 300 ലേറെ ഷോറൂമുകള്‍ ഉണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെയാണിത്. കുടുംബമായി എത്തുന്നവരുടെ ഉല്ലാസത്തിനായി 70,000 ചതുരശ്ര അടിയില്‍ പ്രത്യേക മേഖലയൊരുക്കും. 50ലേറെ ഭക്ഷണശാലകളും ഉല്ലാസകേന്ദ്രങ്ങളും സജ്ജമാക്കും. നൂതന സംരംഭങ്ങള്‍ക്കു തുടക്കമിട്ട് വികസനം ത്വരിതപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേറിട്ട ഷോപ്പിങ് അനുഭവം നല്‍കാന്‍ പുതിയ മാളിനു കഴിയുമെന്ന് ഡോ.മുഹമ്മദ് അല്‍ സറൂനി പറഞ്ഞു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends