സൗദിയിലെ കരാര്‍ കമ്പനികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കും

സൗദിയിലെ കരാര്‍ കമ്പനികള്‍ക്ക് ആവശ്യമായ വിസ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജോലികള്‍ കരാറെടുത്ത് കമ്പനികള്‍ക്ക് ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതിനാല്‍ രാജ്യത്തെ പദ്ധതികള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
പദ്ധതിക്കാലം ചുരുങ്ങിയത് ആറു മാസമായിരിക്കുമെന്നും നിയമാനുസൃത കരാറായിരിക്കണമെന്നും സ്വദേശീവത്‌കരണം പാലിച്ചിരിക്കണമെന്നും വിസ ലഭിക്കാന്‍ നിബന്ധനയുണ്ട്. നിതാഖത്ത് വ്യവസ്ഥയില്‍ പച്ച ഗണത്തിലുളള സ്ഥാപനങ്ങള്‍ക്കാണ് വിസ അനുവദിക്കുക. സബ് കോണ്‍ട്രാക്‌ട് എടുക്കുന്ന കമ്പനികള്‍ അതുമായി ബന്ധപ്പെട്ട നിബന്ധനകളും പൂര്‍ത്തീകരിച്ചിരിക്കണം.
ദേശീയ കരാര്‍ സമിതിയുമായി സഹകരിച്ച് വിസ നടപടികള്‍ ലളിതമാക്കാനുളള മാര്‍ഗം മന്ത്രാലയം സ്വീകരിക്കുക. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി തയ്യാറാക്കിയ കരട് രാജ്യത്തെ ചേമ്പര്‍ കൗണ്‍സിലുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണ രംഗത്ത് നിലവിലുളള പ്രതിസന്ധി വിദേശ റിക്രൂട്ടിങ്ങിലൂടെ ഉടന്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ കരടില്‍ കരാര്‍ കമ്പനികള്‍ക്ക് ആവശ്യമായ തൊഴിലാളികളുടെ വിശദവിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കരാര്‍ എടുത്ത പദ്ധതി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒപ്പുവച്ച കരാറിന്റെ കോപ്പി, കാലാവധി, പദ്ധതിയുടെ സ്വഭാവം, പദ്ധതിയുടെ സാമ്പത്തിക വിഹിതം, നിലവില്‍ കമ്പനിയുടെ കീഴിലുളള വിദേശ തൊഴിലാളികളുടെ വീതം വെക്കുന്ന രീതി, റിക്രൂട്ട് ചെയ്യാനുദ്ദേശിക്കുന്ന പ്രഫഷന്‍ എന്നിങ്ങനെയുളള വ്യവസ്ഥകള്‍ പാലിക്കുമെന്ന ലിഖിതമായ ഉറപ്പ്. സ്ഥാപനത്തിന്റെ കാലാവധിയുളള ലൈസന്‍സ് എന്നിവ ഉള്‍പ്പെടുത്തിയാണ് അടിയന്തര വിസ അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha