ഷാര്‍ജയില്‍ പൈതൃകോത്സവം

ഇസ്ലാമിക രാജ്യങ്ങളുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയിലെ പരമ്പരാഗത ഗ്രാമത്തില്‍ ആരംഭിച്ച 12-ാമത് പൈതൃതോത്സവം ശ്രദ്ധേയമാകുന്നു. ഭൂതകാലത്തിന്റെ തനി നാടന്‍ ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തുകയാണ് ഇവിടത്തെ കാഴ്‌ചകളും അരങ്ങില്‍ ഉണരുന്ന കലകളും വില്‍ക്കാന്‍ വെച്ച വിവിധ ഉത്‌പന്നങ്ങളും
ഷാര്‍ജയിലെ പരമ്പരാഗത ഗ്രാമത്തിന് പുറമേ ഉപനഗരങ്ങളായ കല്‍ബ, ഖോര്‍ഫക്കാന്‍, ദിബ്ബ അല്‍ ഹിനസ്, ദൈദ്, മദാം, മലീഹ, ഹംരിയ്യ തുടങ്ങിയ മേഖലകളിലെ പരമ്പരാഗത ഗ്രമങ്ങളിലും പൈതൃകദിനാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഷാര്‍ജ ഇസ്ലാമിക് സാംസ്‌കാരിത തലസ്ഥാനം 2014 ആഘോഷം നടനന്നു വരുന്നതിനാല്‍ 38 ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ഫോട്ടകളുടെ പ്രദര്‍ശനവും ഇസ്ലാമിക് ഫാഷന്‍ ഷോ എന്നിവയും ഇതോടൊപ്പം നടക്കുന്നുണ്ട്.
വറുത്ത ഗോതമ്പ് കൈകൊണ്ട് തിരിക്കുന്ന യന്ത്രത്തില്‍ വച്ച് പൊടിയാക്കുന്ന ഗ്രാമീണര്‍ പണ്ട് കാലത്ത് വൈകുന്നേരങ്ങളില്‍ സജീവമായിരുന്ന ഷാര്‍ജയിലെ കോര്‍ണീഷ് തെരുവ് അതേപോലെ നമ്മെ മാടിവിളിക്കുന്നു. ഷാര്‍ജയിലെ കാര്‍ഷിക, കരകൗശല, മത്സ്യബന്ധന,കച്ചവട, നൗക നിര്‍മ്മാണം പുരാതന ജീവിതം കണ്ടാല്‍ പൂതി തീരില്ല. യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന പൗരാണിക കലാരൂപങ്ങളും ഇതിനോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്. അല്‍ ഹിസന്‍ കോട്ടക്ക് സമീപത്തുളള പരമ്പരാഗത ഗ്രാമത്തിലേക്ക് കടന്നാല്‍ നമ്മള്‍ ഒരു നൂറ്റാണ്ട് പിറകിലാണെന്ന് തോന്നും. പ്രായത്തെ തോല്‍പ്പിച്ച് ഈന്തപനയുടെ തടിയും മടലും ഓലയും ഉപയോഗിച്ച് തോണി നിര്‍മ്മിക്കുന്ന അഹമ്മദ് എന്ന വൃദ്ധന്‍ വിസ്‌മയപ്പെടുത്തും
https://www.facebook.com/Malayalivartha