കണ്ണിറുക്കി മനം കവരാൻ അഡാർ ലവിന്റെ അണിയറ പ്രവർത്തകർ യുഎയിൽ; വൈറൽ താരങ്ങളോട് സംവദിക്കാൻ അവസരമൊരുക്കുമെന്നു സംഘാടകർ

" മാണിക്യമലരായ പൂവി " എന്ന ഒറ്റപ്പാട്ടിലെ കണ്ണിറുക്കൽ രംഗത്തോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ ഈ ആഴ്ച യുഎഇലെത്തുന്നു. റോഷന്‍ അബ്ദുല്‍ റഹൂഫിനും അഡാര്‍ ലവ് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനുമൊപ്പമാണു പ്രിയയുടെ വരവ്.
ദുബൈ, അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ മിഡിയോര്‍ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ ആരാധകരെ കാണുക. വെള്ളിയാഴ്ച ദുബൈ മിഡിയോര്‍ ആശുപത്രിയില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ ആരാധകരുമായി സംവദിക്കും.
6.30 മുതല്‍ 7.30 വരെ കരാമ സെന്ററില്‍ ആണു കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയിരിക്കുന്നത്. ശനിയാഴ്ച അബുദാബിയില്‍ മിഡിയോര്‍ ആശുപത്രിയില്‍ രാവിലെ 10 മുതല്‍ 11 വരെ മൂവരും സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി ആരാധകരുമായി സമയം ചെലവഴിക്കും.
ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രിയയോടും റോഷനോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ യുവാക്കള്‍ക്ക് 11.15 മുതല്‍ 12.15 വരെ അവസരം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടു തന്നെയാണ് അല്‍ഐനില്‍ താരങ്ങളെത്തുക. അവിടെ മീഡിയോര്‍ ആശുപത്രിയില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ സമയം ചെലവിടുന്നതിനിടെ അതേവേദിയില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള അക്കാദമിക് സ്‌കോളാര്‍ഷിപ്പ് പരിപാടിയെ കുറിച്ചുള്ള പ്രഖ്യാപനവും നടത്തും.
വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും മാണിക്യ മലരായ പൂവി ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha


























