ഹാഫിലാത് കാര്‍ഡുകള്‍ നഗരപരിധിക്ക് പുറത്തുള്ള ബസുകളിലും; പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ അബുദാബിയുടെ പുതിയ നീക്കം

അബുദാബി നഗരപരിധിക്ക് പുറത്തേക്ക് സേവനം നടത്തുന്ന ബസുകളിലും ഇനിമുതല്‍ ഹാഫിലാത് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നു റിപ്പോർട്ടുകൾ. നിലവില്‍ 50 ബസുകളിലാണ് അബുദാബി ഗതാഗത വകുപ്പ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പിന്റെ ഈ നീക്കം. യാത്രക്കാരില്‍നിന്ന് എളുപ്പത്തില്‍ ബസ് നിരക്ക് ഈടാക്കുന്ന സംവിധാനമാണിത്. നഗരപരിധിക്കുള്ളില്‍ ഈ സംവിധാനം നേരത്തെ തന്നെ നിലവില്‍ വന്നിരുന്നു.
ഹാഫിലാത് കാര്‍ഡുകളുടെ ചാര്‍ജിങ് മെഷീനുകള്‍ മിക്ക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സ്ഥാപിച്ചതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ റീചാര്‍ജ് ചെയ്യാനും കഴിയും.
സഞ്ചരിച്ച ദൂരവും സമയവും കണക്കാക്കിയാണ് നിരക്കുകള്‍ തീരുമാനിക്കുന്നത്. കയറുമ്പോഴും ഇറങ്ങുമ്പോഴും കാര്‍ഡില്‍ ബാക്കിയുള്ള നിരക്ക് വ്യക്തമാക്കും. ബസ് കാത്ത് നില്‍ക്കുന്ന ആളുകളുടെ പണം നല്‍കാനുള്ള തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. അല്‍ ഐനിലും അല്‍ ദഫ്‌റയിലും അടുത്തകാലത്താണ് സംവിധാനം നിലവില്‍വന്നത്.
https://www.facebook.com/Malayalivartha


























