മെക്കുനു ചുഴലിക്കാറ്റ്; സുരക്ഷ ഉറപ്പാകാനായി റോയൽ ഒമാൻ പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മസ്കത്ത്: മെക്കുനു ചുഴലിക്കാറ്റിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. സുരക്ഷ ഉറപ്പാക്കുന്നതിനായി ഒൗദ്യോഗിക സ്രോതസ്സുകളില്‍നിന്നും സമൂഹ മാധ്യമ ചാനലുകളില്നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കു മാത്രം ചെവികൊടുക്കുക.
2. ശക്തിയായ കാറ്റടിക്കുന്ന പക്ഷം വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടുക.
3. നിങ്ങളുടെ സ്വത്തുവകകള്‍ സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.
4. വൈദ്യുതി ഇല്ലാതാകുന്ന പക്ഷം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേള്‍ക്കുന്നതിന് ട്രാന്‍സിസ്റ്റര്‍ റേഡിയോ കൊണ്ടുനടക്കുക.
5. വാഹനം സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക. ഇന്ധനം മുഴുവനായി നിറക്കുക.
6. കാറ്റും മഴയും ഉണ്ടാകുന്ന പക്ഷം വീടിന് പുറത്തേക്ക് ഇറങ്ങാതിരിക്കുക.
7. കടലിന് അടുത്തേക്ക് പോകാതിരിക്കുക.
8. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ബോട്ടുകള്‍ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
9. ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം വന്നാല്‍ ഒരു താമസവുമില്ലാതെ നിര്‍ദേശങ്ങള്‍ അനുസരിക്കുക.
10. വൈദ്യുതികാലുകള്ക്കോ ലൂസായ വയറുകള്‍ക്ക് അടുത്തേക്കോ പോകാതിരിക്കുക.
11. സഹായത്തിന് അപേക്ഷിച്ചാല്‍ സുരക്ഷാസംഘം എത്തുന്നതുവരെ കാത്തിരിക്കുക. അവര്‍ നിങ്ങളുടെ സ്ഥലം കണ്ടെത്താന്‍ സമയമെടുത്തേക്കും.
https://www.facebook.com/Malayalivartha



























