സൗദി സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചു; നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരടങ്ങുന്ന സംഘം പോലീസ് പിടിയിലായി

സൗദി അറേബ്യയുടെ സുരക്ഷിതത്വത്തിനെതിരെ പ്രവര്‍ത്തിച്ച നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരെ പിടികൂടിയതായി സൗദി സുരക്ഷാ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് സംഘം പോലീസ് പിടിയിലായത്.
പിടിക്കപ്പെട്ടവരിൽ നാലു സ്വദേശികളും ഉൾപ്പെടുമെന്നും അധികൃതർ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെടുക, മറ്റു രാജ്യ സുരക്ഷതത്തിനെ എതിരെ പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കായി പിടികൂടപ്പെട്ട 5375 പേര്‍ സൗദി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ ജയിലുകളിലുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























