തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോർട്ടറെ 'സുന്ദരനെന്ന്' വിളിച്ച് അവതാരിക; സംഗതി വൈറലായതോടെ അവതാരികയ്ക്ക് മുട്ടൻ പണി

കുവൈറ്റിലെ ഒരു ടിവി ചാനലിൽ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ തത്സമയ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സുന്ദരാ എന്ന് വിളിച്ച ടിവി വാര്‍ത്ത ചാനലിലെ അവതാരക ബാസിമ അല്‍ ഷാമറിനെ കുവൈത്ത് വാര്‍ത്താ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.
കുവൈത്ത് മുനിസിപ്പില്‍ തിരഞ്ഞെടുപ്പിന്റെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. ലൈവ് റിപ്പോര്‍ട്ടിങ്ങിന് തയാറാകുന്ന റിപ്പോര്‍ട്ടറെ കളിയാക്കാനാണ് കൂടുതല്‍ ഒരുങ്ങേണ്ട നിങ്ങള്‍ സുന്ദരനാണെന്ന കമന്റ് അവതാരക പാസാക്കിയത്. ഇതാണ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ട് തിരിച്ചടിയായത്.
ചില പാര്‍ലമെന്റ് അംഗങ്ങള്‍ ദേശീയ ചാനലിന് ഇത്തരം കുട്ടിക്കളികള്‍ ഭൂഷണമല്ലെന്നും മറ്റും ട്വീറ്റ് ചെയ്തു. ഇതാണ് മന്ത്രാലയത്തിന്റെ ശ്രദ്ധ ഈ സംഭവത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരെങ്കിലും ശിരോവസ്ത്രം ശരിയാക്കുന്നത് കണ്ടാല്‍ നിങ്ങള്‍ സുന്ദരനാ എന്ന് പറയുന്നതൊരു പ്രാദേശിക രീതിയാണെന്നുമാണ് അവതാരകയുടെ വിശദീകരണം.നിങ്ങളുടെ വസ്ത്രം ശരിയാക്കേണ്ട, ഞങ്ങള്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിക്കുന്നു.
അതേസമയം ബാസിമ പറഞ്ഞത് താന്‍ കേട്ട് പോലുമില്ലെന്നും അവരെ സസ്‌പെന്‍ഡ് ചെയ്തത് ശരിയല്ലെന്നുമുള്ള നിലപാടാണ് റിപ്പോര്‍ട്ടര്‍ സ്വീകരിച്ചത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha



























