ജിദ്ദയില്‍ പാചക വാതകം ചോര്‍ന്ന് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്ക്

സൗദിയിലെ ജിദ്ദയില്‍ പാചക വാതകം ചോര്‍ന്ന് സിലണ്ടര്‍ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ നാലു നില കെട്ടിടത്തിലെ നാലാം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പരിക്കേറ്റവരിൽ ഉണ്ടായിരുന്ന വനിതക്ക് അതീവ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. അതേസമയം ഗൃഹനാഥന്റെ പരിക്ക് സരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .
സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ മുന്‍ ഭാഗത്തെ മുന്ന് മുറികളുടെയും ചുമരുകള്‍ തകര്‍ന്ന് വീണ് താഴെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് .സിവില്‍ ഡിഫന്‍സ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ തീ കത്തിക്കുകയോ ലൈറ്റുകള്‍ / ഫാനുകളുടെ സ്വിച്ച് ഓണ്‍ ആക്കുകയോ ചെയ്യരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു .
https://www.facebook.com/Malayalivartha



























