മെക്കുനു ചുഴലിക്കാറ്റ്; സലാല വിമാനത്താവളം ഇന്നും അടച്ചിടും

മസ്‌കത്ത്: സലാല അന്താരാഷ്ട്ര വിമാനത്താവളം ഇന്നും അടച്ചിടുമെന്നു റിപ്പോർട്ടുകൾ. രാത്രി 12 മണി വരെയാണ് അടഞ്ഞ് കിടക്കുക. തുടര്‍ന്ന് കാലാവസ്ഥ പരിശോധിച്ച ശേഷമാകും സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
വെള്ളിയാഴ്ച രാത്രി 12 മണി വരെ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ 24 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേന്‍ അറിയിക്കുകയായിരുന്നു. സമയം ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വിവരം കൈമാറിക്കഴിഞ്ഞു. അതേസമയം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സലാലയിലേക്കുള്ളതും സലാലയിലേക്കുള്ളതുമായ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിക്കിടക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിവിധ വിമാന സര്‍വ്വീസുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha



























