മെക്കുനു ചുഴലിക്കാറ്റ്; മുന്നറിയിപ്പിനെ തുടര്‍ന്ന് തുറമുഖത്ത് നിന്നും കണ്ടയ്നെർ കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

സലാല: കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസിന്റെ നിർദ്ദേശം അനുസരിച്ച് തുറമുഖത്ത് നിന്നും കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വലിയ തോതില്‍ കണ്ടെയ്‌നറുകളാണ് മറ്റു തുറമുഖങ്ങളിലേക്ക് മാറ്റിയത്.
ആഴ്ചകള്‍ക്ക് മുൻപ് തന്നെ ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്ന് ചില കമ്പനികളുടെ കപ്പലുകള്‍ സലാലയിലേക്കുള്ള ചരക്ക് കടത്ത് താത്കാലിമായി നിര്‍ത്തിവെച്ചിരുന്നു. തുറമുഖത്ത് ചരക്കുമായി എത്തിയവയാണ് മറ്റിടങ്ങളിലേക്ക് മാറ്റിയത്. കാലാവസ്ഥാ അന്തരീക്ഷം മനസ്സിലാക്കിയ ശേഷമാകും ചരക്കുകൾ സലാല തുറമുഖത്തേക്ക് തിരിച്ചെത്തിക്കുന്നതും ചരക്കിറക്കുന്നതും.
https://www.facebook.com/Malayalivartha



























