മെക്കുനു ചുഴലിക്കാറ്റ്; സലാലയില്‍ കാണാതായവരിൽ മലയാളിയും

അറബിക്കടലില്‍ രൂപംകൊണ്ട മെക്കുനു ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മലയാളിയെയും കാണാതായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു ഏഷ്യന്‍ വംശജനും രണ്ട് തദ്ദേശവാസികളുമാണ് മരിച്ചത്. റോഡുകള്‍ക്ക് പുറമെ നൂറു കണക്കിന് വാഹനങ്ങള്‍ക്കും, കൃഷിയിടങ്ങള്‍ക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്.
https://www.facebook.com/Malayalivartha



























