നിപ്പാ വൈറസ് ഭീതിയിൽ ദുബായിയും; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ നിരീക്ഷിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

ദുബായ്: കേരളത്തില്‍ നിപ്പാ വൈറസ് ബാധിച്ച് പത്തിലധികം ആളുകള്‍ മരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ നിരീക്ഷിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ടുകൾ. പനിയുടെ ലക്ഷണങ്ങളുമായി വരുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കാനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ യിലേക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളോടും യാത്രക്കാരെ നിരീക്ഷിക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിപ്പാ വൈറസിന്റെ ലക്ഷണങ്ങളായ പനി, ശ്വാസം മുട്ടല്‍, മയക്കം, വ്യത്യസ്ഥമായ ഉന്‍മാദം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാരെ മാറ്റി നിര്‍ത്തി ചികില്‍സക്ക് വിധേയമാക്കണമെന്ന് ആരോഗ്യ മന്ത്രാലയയത്തില്‍ രാജ്യാന്തര ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അല്‍ അത്താര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിപ്പാ വൈറസ് ബാധിച്ച പ്രദേശങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാരെ ഈ രോഗത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കഴിയുന്നതും യാത്ര മാറ്റി വെക്കാന്‍ ആവശ്യപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
നിപ്പാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എല്ലാ പഴം പച്ചക്കറികള്‍ക്കും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ പരിസ്ഥിതി മന്ത്രാലയമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഴങ്ങള്‍ കഴക്കുമ്പോൾ മൂപ്പെത്തി പഴുത്തതാണോ എന്ന് ശ്രദ്ധിക്കണമെന്നും കീടങ്ങളോ, പക്ഷികളോ കൊത്തിയതാണന്ന് നോക്കണം, പഴങ്ങള്‍ നന്നായി കഴുകി മാത്രം ഭക്ഷിക്കുക. പഴങ്ങളുടെ വ്യക്തമായ വിവരം അറിയുമെങ്കില്‍ മാത്രം ജ്യൂസ് കുടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിസ്ഥിതി മന്ത്രാലയം നിപ്പോ വൈറസ് പടരാതിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























