മസ്കത്തിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; കണ്ണൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

മസ്കത്ത്: മസ്കത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ കാമിലിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചതായി റിപ്പോർട്ടുകൾ. മട്ടന്നൂർ സ്വദേശി നാസർ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
ലാക്നോർ കമ്പനിയിലെ ജീവനക്കാരനായ നാസറും സഹപ്രവർത്തകനും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം. സെയിൽസിന് ശേഷം അൽ വാഫിയിലുള്ള താമസ സ്ഥലത്തേക്ക് മടങ്ങവേയായിരുന്നു അപകടം. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























