കുവൈറ്റിലെ '360 മാൾ' നു സമീപം പെട്രോൾ ടാങ്കര്‍ മറിഞ്ഞു

കുവൈത്ത് സിറ്റി : കുവൈറ്റില്‍ പെട്രോൾ ടാങ്കര്‍ മറിഞ്ഞ് അപകടം. '360 മാൾ' നു സമീപം മറിഞ്ഞ ടാങ്കര്‍ പൂർണ്ണമായും കത്തിനശിച്ചു. അതേസമയം ഫര്‍വാനിയ, സബ്‌ഹാന്‍, മുബാറക് അല്‍ കബീര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ ആളപായങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡ്രൈവറെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























