കുവൈറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി പുത്തൻ സജ്ജീകരങ്ങൾ; രണ്ടായിരത്തി ഇരുപത്തിരണ്ടോട് കൂടി പുതിയ ടെര്‍മിനല്‍

കുവൈത്ത്: അടുത്താഴ്ച വേനലവധി ആരംഭിക്കാനിരിക്കെ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കിയതായി കുവൈറ്റ് എയര്‍പോര്‍ട്ട് അതോററ്റി അറിയിച്ചു.
ഇതോടെ മൊത്തം യാത്രക്കാരുടെ പതിനഞ്ച് ശതമാനം കഴിഞ്ഞ ദിവസം ഉൽഘാടനം നിര്‍വ്വഹിച്ച അല്‍ജസീറ ടെര്‍മിനലിലേക്കും, ഷെയ്ഖ് സാദ് ടെര്‍മിനലിലേക്കും മാറ്റിയിട്ടുണ്ട്. കുവൈറ്റിന്റെ ദേശീയ വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്സ് ഫ്ലൈറ്റുകള്‍ ആഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ നാലിലേക്കും മാറ്റുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ഫോസാന്‍ പറഞ്ഞു.
എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം പത്തില്‍ നിന്നും ഇരുപത്തിരണ്ടായും ചെക്ക് പോയിന്റുകളുടെ എണ്ണം അഞ്ചില്‍ നിന്നും ഒന്‍പതായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കൗണ്ടറുകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടായിരത്തി ഇരുപത്തിരണ്ടോട് കൂടി പണി പൂര്‍ത്തിയാകുന്ന പുതിയ ടെര്‍മിനല്‍ തുറക്കുന്നതോട് കൂടി വിശാലമായ സൗകര്യമായിരിക്കും യാത്രക്കാര്‍ക്ക് ലഭ്യമാകുക എന്നും യൂസഫ് അല്‍ഫോസാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























