കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സുരക്ഷിതനാണ്; സൗദി രാജകുമാരന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പുത്തന്‍ ദൃശ്യങ്ങള്‍ സൗദി ഭരണകൂടം പുറത്തുവിട്ടു. യമന്‍ പ്രസിഡന്റ് അബ്ദുറാബോ മന്‍സൂറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണു ഭരണകൂടം പുറത്തു വിട്ടത്. ഇതോടെ അക്രമണത്തില്‍ കിരീടവകാശി കൊല്ലപ്പെട്ടു എന്ന ഇറാനിയന്‍ മാധ്യമങ്ങളുടെ പ്രചരണത്തിനാണ് അന്ത്യമായിരിക്കുന്നത്.
ഏപ്രില്‍ 21 ന് കൊട്ടാരത്തില്‍ ഉണ്ടായ സൈനിക അട്ടിമറിയില്‍ എം ബി എസ് കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ടുകള്‍ രാജകൊട്ടാരം നിക്ഷേധിച്ചിരുന്നു എങ്കിലും എം ബി എസിന്റെ ചിത്രങ്ങളൊ വീഡിയോയോ പുറത്തു വിടാന്‍ കൊട്ടാരം തയാറാകാതിരുന്നത് സംശയം വര്‍ധിപ്പിച്ചു.
ഒരാഴ്ച മുമ്പ് സല്‍മാന്‍ കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് മീറ്റിങ്ങിനിടയില്‍ സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദിയുടെ ബദ്ധശത്രുക്കളാണ് ഇറാന്‍. അതുകൊണ്ടു തന്നെ എം ബി എസിനെക്കുറിച്ച് ഇറാന്‍ പുറത്തുവിട്ട വാര്‍ത്ത വളരെ ഗൗരവത്തോടെയായിരുന്നു ജനങ്ങള്‍ കണ്ടത്.
മാത്രമല്ല ഏപ്രില്‍ 21 ന് ശേഷം എം ബി എസിനെ ആരും പൊതുപരിപാടികളില്‍ കണ്ടിരുന്നുമില്ല. ഇതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ കൊട്ടാരം തന്നെ രാജകുമാരന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് ആശങ്കകള്‍ക്കു വിരാമാമിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























