കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പിൽ 77 പേര്‍ക്ക് അണുബാധ; അപ്രതീക്ഷിത വൈറസ് ബാധ ഭക്ഷണത്തിലൂടെ

കുവൈത്ത്: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പിൽ 77 പേര്‍ക്ക് അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വിട്ടു. ബൂഹ്റിങ്, അരിഫ്ജാന് ക്യാമ്പുകളിൽ അണുബാധ പടര്‍ന്നതായി ആര്‍മി ടൈംസ് ഡോട്ട്കോം ആണ് റിപ്പോര്‍ട്ട് ചെയതത്.
77 പേര് രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണെങ്കിലും ഏഴുപേര്‍ക്ക് മാത്രമേ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ എന്ന് യു.എസ് ആര്‍മി ഡെപ്യൂട്ടി ചീഫ് കവാനോ ബ്രീസില് പറഞ്ഞു. വൈറസ് പടരാതിരിക്കാന്‍ ക്യാമ്പിൽ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അരിഫ്ജാന് ക്യാമ്പിലെ 75 പേര്‍ക്കും ബൂഹ്റിങ്ക്യാമ്പിലെ രണ്ടുപേര്‍ക്കുമാണ് അണുബാധയുണ്ടായത്. ഛര്‍ദിയും വയറിളക്കവും വയറുവേദനയും പോലുള്ള ലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ട്. അതേസമയം ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് സിറ്റിയില്‍നിന്ന് 150 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ക്യാമ്പ്. ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കെ പട്ടാളക്കാരോട് ക്യാമ്പ് വിട്ട് പുറത്തുപോവരുതെന്ന് അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























