കുവൈറ്റിൽ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്ത്: രാജ്യത്ത് പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം പ്രാബല്യത്തിലായതായി റിപ്പോർട്ടുകൾ. ട്രാഫിക് കണ്ട്രോള് റൂമില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജനറല്‍ മഹ്മൂദ് അല്‍ ദൂസരിയാണ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലൈസന്‍സ് ഉടമക്ക് ഒാണ്‍ലൈനായി ട്രാഫിക് പിഴകള്‍ അടക്കാനും ലൈസന്‍സ് പുതുക്കാനുമുള്ള സംവിധാനമായാണ് ആരംഭിച്ചത്.
ഉടമയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് പരിഷ്കരിച്ച സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായതിനാല്‍ ഇലക്ട്രോണിക് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും വാഹനമോടിക്കാന്‍ സാധിക്കും.
ഇതോടൊപ്പം തന്നെ രാജ്യത്തെ റോഡുകളില്‍ പുതുതായി സ്ഥാപിച്ച 100 നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനവും ദൂസരി നിർവ്വഹിച്ചു. ആധുനിക സജ്ജീകരണത്തോടെയുള്ള ഇവ സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. അകലെ നടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ പോലും കൃത്യമായി ഒപ്പിയെടുക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 79 ക്യാമറകൾ ഇതിനകം രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇപ്പോൾ ക്യാമറകളുടെ എണ്ണം 179 ആയി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























