സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളും അല്‍-ബറാക്ക് കമ്ബനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ), മുഹമ്മദ് ബസലുത്തുള്ള (24), കര്‍ണാടക സ്വദേശി മുഹമ്മദ് അന്‍സീര്‍ അലി (30) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11-നാണ് സംഭവം. ഹദീദ് പ്ലാന്‍റിനടുത്തുള്ള സിഗ്‌നലില്‍ ഇവര്‍ സഞ്ചരിച്ച പിക്ക് ആപ്പ് വാഹനത്തില്‍ സ്വദേശി ഓടിച്ചവാഹനം ഇടിക്കുകയായിരുന്നു. പിക്കപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേരും തല്‍ക്ഷണം മരിച്ചു.
സ്വദേശിയെ ഗുരുതര പരിക്കുകളോടെ ജുബൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. ഇടിക്കുശേഷം ഡിവൈഡര്‍ തകര്‍ത്താണ് വാഹനങ്ങള്‍ നിന്നത്. മൃതദേഹങ്ങള്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
https://www.facebook.com/Malayalivartha



























