റമദാൻ ആഘോഷം ദുബായ് മാളുകളിൽ; പ്രവാസികൾക്കായി 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകളുമായി കടയുടമകൾ

ദുബായ്: റമദാൻ പ്രമാണിച്ച് പ്രവാസികൾക്ക് വമ്പൻ വിലക്കിഴിവുകളാണ് ദുബായ് മാളുകളിൽ ഒരുക്കിയിരിക്കുന്നത്. മാളുകളില്‍ നിന്നും സാധനങ്ങളും മറ്റും വാങ്ങുന്നവര്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കടകളുടെ ഓഫർ.
അബുദാബിയിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചറല്‍ ആന്റ് ടൂറിസമാണ്(ഡിസിടി) ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. ഈദിന്റെ ആദ്യ ദിവസം 24 മണിക്കൂറത്തേക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാകുകയെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഈദ് ആഘോഷത്തിന്റെയും ആനുവല്‍ സമ്മര്‍ സീസണിന്റെയും വിവരങ്ങള്‍ ഡിസിടി പുറത്തുവിട്ടത്. സ്വദേശികള്‍ക്കായി രണ്ട് വലിയ ഇവന്റുകളാണ് നടത്തുക. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടെയാണിത്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മാളുകളില്‍ ഓഫര്‍ സെയില്‍ നടക്കുന്നത്. 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. 500 ല്‍ അധികം കടകളിലാണ് ഇത് ലഭ്യമാവുക. ജൂണ്‍ 15 വെള്ളി രാവിലെ 10 മണിമുതല്‍ ജൂണ്‍ 16 ശനി രാവിലെ 10 മണിവരെയാണ് ഡിസ്‌കൗണ്ട് സെയില്‍.
വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവാദി മാള്‍, യാസ് മാള്‍ എന്നീ മാളുകളിലാണ് വന്‍ കിഴിവില്‍ സാധനങ്ങള്‍ ലഭിക്കുക.
https://www.facebook.com/Malayalivartha



























