കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ അമിതമായി പണം ഇൗടാക്കുന്ന വിതരണക്കാര്‍ക്ക് മുട്ടൻ പണിയുമായി മസ്കത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം

മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ വിതരണക്കാര്‍ അമിതമായി പണം ഇൗടാക്കുന്നുവെന്ന് പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം ഇതിനെതിരെ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി നൽകുമ്പോൾ വിതരണക്കാര്‍ വില ഇൗടാക്കുന്നത് നിയമവിരുദ്ധമാണെന്നും സിലിണ്ടര്‍ മാറ്റി നല്‍കേണ്ടത് ഗ്യാസ് നിറക്കുന്ന കമ്പനിയുടെ ബാധ്യതയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ സിലിണ്ടറുകള്‍ മാറ്റി നൽകുമ്പോൾ വിതരണക്കാര്‍ 25 റിയാല്‍വരെ ഇൗടാക്കുന്നുണ്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള സിലിണ്ടറുകള്‍ മാറ്റണമെന്നും 25 റിയാല്‍ വരുമെന്നുമാണ് വിതരണക്കാര്‍ പറയുന്നത്.
2.8 റിയാല്‍ മാത്രം വില വരുന്ന കാലി ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് ഇത്രയും വില ഈടാക്കുന്നത്. റൂവിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണക്കാര്‍ പഴയ സിലിണ്ടറുകള്‍ മാറ്റണമെന്ന് പറഞ്ഞ് അമിത നിരക്കുകള്‍ ഇൗടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അതേസമയം ചില വിതരണക്കാര്‍ 27 റിയാല്‍ വരെ ഇൗടാക്കിയതായും പരാതികൾ ലഭിച്ചു.
സിലിണ്ടര്‍ മാറ്റി നല്‍കേണ്ടത് വിതരണക്കാരുടെ കടമയാണെന്ന് ഒമാന്‍ അളവുതൂക്ക വിഭാഗം ഡയറക്ടറേറ്റും അറിയിച്ചു. പണം ആവശ്യപ്പെടുന്നവരുടെ പേരും ഫോണ്‍ നമ്പറും പ്രധാന വിതരണക്കാരെ അറിയിക്കണം. ഇത്തരക്കാരുമായുള്ള ഇടപാട് കമ്പനി നിര്‍ത്തിവെക്കുമെന്നും അറിയിപ്പിലുണ്ട്. ഗ്യാസ് പകുതിയുള്ള സിലിണ്ടറുകള്‍ നല്‍കുന്നതടക്കമുള്ള നിരവധി പരാതികളും മസ്കത്ത് മേഖലയില്‍ ഉയര്‍ന്നുവരുന്നുണ്ട്.
https://www.facebook.com/Malayalivartha



























