പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായ ടെലിവിഷന്‍ സീരീസ് വിവാദത്തില്‍; അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ പേരില്‍ നടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ത്തുകയാണ്

ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ച് ടെലിവിഷന്‍ സീരീസ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസിനെതിരേ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജൂണ്‍ ഒന്നിനു സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ചിരിക്കുന്നത് അതിനാല്‍ ചിത്രത്തിലെ നടിക്കെതിരേയാണ് വിമര്‍ശനമുയരുന്നത്.
പാക്കിസ്ഥാനുമേല്‍ കുറ്റമാരോപിക്കുന്നതിനായി മാന്‍ഹട്ടണില്‍ ഇന്ത്യന്‍ 'ദേശീയവാദികള്‍' ബോംബ് വയ്ക്കുന്നതായാണ് എപ്പിസോഡില്‍ ചെയ്തത് സംപ്രേക്ഷണം ചെയ്തത്. പ്രിയങ്കയും എപ്പിസോഡില്‍ വേഷമിട്ടിരുന്നു. ഇതേതുടര്‍ന്ന് സീരീസില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ പേരില്‍ നടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ത്തുകയായിരുന്നു. സീരീസിലെ ചിത്രീകരണം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ക്വാണ്ടിക്കോ മൂന്നാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സീരീസില്‍ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായാണ് പ്രിയങ്ക വേഷമിടുന്നത്. സീരീസിന്റെ ആദ്യ രണ്ടു സീസണുകളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























