ഉറ്റ സുഹൃത്തിനെ സംസാരിക്കുന്നതിനിടെ ലൈഗീക ബന്ധത്തിനു ക്ഷണിച്ചു; പെണ്‍കുട്ടി അത് നിരസിച്ചെങ്കിലും പ്രതി വീണ്ടും നിര്‍ബന്ധിച്ചു; കൂട്ടുകാരി സഹകരിക്കില്ലെന്ന് വന്നതോടെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു; സംഭവം നടന്നത് ദുബായില്‍

സുഹൃത്തായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 21വയസ്സായ യുവാവിനെതിരായ കേസ് കോടതിയില്‍. 20 വയസ്സുള്ള സ്വദേശി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നേരിട്ടു കാണണമെന്നും ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് വാഹനത്തില്‍ ഇരുവരും അല്‍ റുവായഹിലെ മരുഭൂമിയില്‍ എത്തുകയും വാഹനം നിര്‍ത്തുകയും ചെയ്തു. പുരുഷ സുഹൃത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിച്ചത് നിരസിച്ചെങ്കിലും പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
വീട്ടിലെത്തിയ ഉടന്‍ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ പരിഗണനയില്‍ കേസ് എത്തിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു.
യുവാവുമായി അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും ഇതു വേണ്ടെന്ന് രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അവനെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞ് ഞാനാണ് വിളിച്ചത്.
തുടര്‍ന്ന് അല്‍ റുവായഹിലേക്ക് പോവുകയും അവിടെ വച്ച് പല കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. അതിനിടെ, സെക്‌സും വിഷയമായി. ലൈംഗിക ബന്ധത്തിന് താല്‍പര്യമുണ്ടെന്ന് സുഹൃത്ത് പറഞ്ഞെങ്കിലും ഞാന്‍ നിഷേധിച്ചു.
അപ്പോള്‍ അവന്‍ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവിച്ചതിന് അവന്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ ഞാന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു' യുവതി പറഞ്ഞു. കേസ് കോടതി വീണ്ടും ജൂണ്‍ 24ന് പരിഗണിക്കും.
https://www.facebook.com/Malayalivartha



























