സൗദിയിലേക് വീണ്ടും മിസൈല്‍ ആക്രമണം; ബാലിസ്റ്റിക് മിസൈല്‍ നിലം തൊടും മുന്നേ തകർത്തെറിഞ്ഞ് സൗദി വ്യോമ പ്രതിരോധ സേന

റിയാദ് : സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ നഗരമായ യാമ്പുവിലേക്ക് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഇല്ല.
ഇന്ന് പുലര്‍ച്ചെയാണ് യാമ്പു ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണ ശ്രമം നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെ യെമന്‍ അതിര്‍ത്തിക്കകത്തുവെച്ച് ഹൂത്തികള്‍ മിസൈല്‍ വിക്ഷേപിക്കുന്നത് സൗദി സേന കണ്ടെത്തുകയായിരുന്നു. യാമ്ബുവിലെ ജനവാസ കേന്ദ്രങ്ങളായിരുന്നു ഹൂത്തികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























