കുവൈത്ത് സമുദ്ര പരിധിയില്‍ കൊലയാളി തിമിംഗലങ്ങളുടെ സാന്നിധ്യം; കടലില്‍ ഉല്ലാസത്തിനും മീന്‍ പിടിത്തത്തിനും പോകുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സമുദ്ര പരിധിയില്‍ 'കൊലയാളി' എന്ന് വിളിക്കപ്പെടുന്ന അപകടകാരിയായ തിമിംഗലങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുവൈത്ത് ഡൈവിങ് ടീം അംഗങ്ങളാണ് പല തവണയായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
'ഒര്കിനസ് ഒര്ക' എന്ന ശാസ്ത്രനാമമുള്ള ഇവയെ കുവൈത്ത് നേവി ബേസിന്റെ അഭിമുഖമായുള്ള ഭാഗത്ത് തെക്കന്‍ ജുലൈഅയില് 2001ല്‍ പല തവണ കണ്ടെത്തിയിരുന്നു. തീര പ്രദേശത്തുനിന്ന് 10 കിലോ മീറ്റര്‍ അകലെയായിരുന്നു അന്ന് ഇവയെ കണ്ടെത്തിയിരുന്നത്. പിന്നീട് അല്‍ റക്സ ഏരിയയിലും ഏറ്റവും അവസാനം സാല്‍മിയക്ക് സമീപത്തെ സമുദ്ര ഭാഗത്തും ഇവയെ മീന്‍പിടിത്തക്കാര്‍ കണ്ടെത്തുകയുണ്ടായി.
പിരടി ഭാഗത്ത് കാണപ്പെടുന്ന മൂര്‍ച്ചയേറിയ ചിറകുപോലുള്ള തുഴയും വയറിന്റെ ഭാഗത്തൊഴിച്ച് ബാക്കി കടും കറുപ്പ് നിറവുമാണ് ഇവയുടെ പ്രത്യേകത. കടലിലെ മറ്റു ജന്തുജാലങ്ങള്‍ക്ക് പേടി സ്വപ്നമായ ഇവ മനുഷ്യനും ഭീഷണിയാണ്. കടലില്‍ ഉല്ലാസത്തിനും മീന്‍ പിടിത്തത്തിനും പോകുന്നവര്‍ ജാഗ്രത കൈക്കൊള്ളണമെന്ന് ഡൈവിങ് ടീം മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha



























