കുട്ടികളുടെ ദുബായ് യാത്രയ്ക്ക് മാതാപിതാക്കളുടെ അനുമതി പത്രം നിർബന്ധമാക്കി എയര്‍ ഇന്ത്യ

ദുബായിലേയ്ക്ക് പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ വിമാന യാത്രയ്ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്ന പുതിയ ചട്ടവുമായി എയര്‍ ഇന്ത്യ. കുട്ടികളുടെ കടത്ത് തടയാന്‍ ലക്ഷ്യമിട്ടുള്ള ദുബായ് പോലീസിന്റെ നീക്കത്തെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് നേരത്തേ തന്നെ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം അനുമതി പത്രം മാതാപിതാക്കള്‍ തന്നെ പൂരിപ്പിച്ച് നല്‍കണം.
വിദേശത്തുള്ള മക്കളുടെ വിശദ വിവരങ്ങളും മറ്റും പത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. യുഎ ഇയില്‍ കുട്ടിയെ സ്വീകരിക്കുന്നയാളുടെ വ്യക്തമായ വിവരങ്ങളും ഈ അനുമതി പത്രത്തില്‍ ഉണ്ടായിരിക്കണം. കുടുംബത്തിലെ അംഗത്തിനൊപ്പമാണ് കുട്ടി യാത്ര ചെയ്യുന്നതെങ്കില്‍ പോലും രക്ഷിതാക്കളുടെ അനുമതി പത്രം ആവശ്യമാണെന്ന് എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളോ വിവരങ്ങള്‍ കൃത്യമായി നല്‍കാതിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യുഎഇ ഇമിഗ്രേഷന്‍ വകുപ്പ് അന്തിമ നടപടിയെന്ന നിലയില്‍ കുട്ടിയെ നാടുകടത്താനും സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ നല്‍കിയ നിര്‍ദ്ദേശ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha



























