റമദാൻ അവസാന പത്ത് ദിനങ്ങൾ; തിരക്ക് കുത്തനെ കൂടിയതോടെ മക്കയും മദീനയും കനത്ത സുരഷാ വലയത്തിൽ

റമദാൻ നാളുകൾ അവസാന പത്തിലെത്തിയതോടെ തിരക്ക് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ അധികൃതർ മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി. ഹറം പരിധിയിലേക്ക് പ്രവേശിക്കുന്നത് മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
റമദാൻ തുടക്കം മുതൽ തന്നെ സജ്ജീവമായിരുന്ന സൗദി വ്യോമസുരക്ഷ സേനയുടെ നിരീക്ഷണം കൂടുതല്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. 24 മണിക്കൂറും ക്യാമറാ പരിശോധനയും , കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. അതേസമയം പ്രത്യേക സൈനിക വിഭാഗത്തിന്റെയും സിവില്‍ ഡിഫന്‍സിന്റെയും മേല്‍നോട്ടത്തിലാണ് മദീനയും മക്കയും.
മസ്ജിദുല്‍ഹറാമും പരിസര പ്രദേശങ്ങളും ഹറമിലേക്കുള്ള റോഡുകളും ഇനിയുള്ള ദിവസങ്ങളില്‍ സൂക്ഷ്മ നിരീക്ഷണത്തിന് കീഴിലായിരിക്കുമെന്നും റമദാനിലെ നിരീക്ഷണ പദ്ധതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ തന്നെ പുരോഗമിക്കുകയാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസല്‍ അല്‍ബസ്സാം അറിയിച്ചു.
ഹറമിലെത്തുന്ന വിശ്വാസികളുടെ സുരക്ഷക്കും സമാധാനത്തിനുമാണ് പ്രധാന പരിഗണന നല്‍കുന്നത്. അവസാന പത്തു നാളുകളിൽ നഗരത്തില്‍ വിശ്വാസികള്‍ വര്‍ധിക്കുമ്പോൾ ഒാരോ ദിവസവും പ്രത്യേക തരം നിരീക്ഷണ സംവിധാനങ്ങളാണ് സേന തയാറാക്കുന്നത്.
https://www.facebook.com/Malayalivartha



























