ഡ്രൈവർമാർക്ക് സന്തോഷവാർത്ത; സൗദിയിൽ വാഹനങ്ങളുടെ മുൻപിൽ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് ജനറല്‍ ട്രാഫിക്ക് വിഭാഗത്തിന്റെ അറിയിപ്പ്

ജിദ്ദ: വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് അധികൃതര്‍. വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ്വകാര്യ വാഹനങ്ങളില്‍ സ്ഥാപിക്കാമെന്ന് സൗദി ജനറല്‍ ട്രാഫിക്ക് വിഭാഗമാണ് അറിയിച്ചത്.
ചില രാജ്യങ്ങളില്‍ അധിക്യതര്‍ തന്നെ ഡ്രൈവര്‍മാരോട് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശൃപ്പെടാറുണ്ട്. അതേസമയം ഡ്രൈവറുടെ കാഴ്ച്ചയ്ക്ക് ഭംഗം വരാത്ത രൂപത്തിലായിരിക്കണം ക്യാമറകള്‍ സ്ഥാപിക്കേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വാഹനാപകടങ്ങളും മറ്റും ചിത്രീകരിക്കാന്‍ ഇത് ഉപകരിക്കും. അത്തരം ഫോട്ടോകളും വീഡിയാകളും വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് വിഭാഗത്തിന് തെളിവായി സ്വീകരിക്കാന്‍ ഉപകരിക്കും എന്നും ട്രാഫിക്ക് വിഭാഗം പറഞ്ഞു.
https://www.facebook.com/Malayalivartha



























