കനത്ത ചൂടിൽ വെന്തുരുകി ഗൾഫ് രാജ്യങ്ങൾ; റമദാന്‍ അവസാന ദിനങ്ങളില്‍ ചൂട് ഇനിയും ഉയർന്നേക്കും

ഗൾഫ് രാജ്യങ്ങൾ അസഹ്യമായ ചൂടില്‍ വെന്തുരുകുകയാണ്. റിയാദില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ചൂട് കനത്തത്. 45 ഡിഗ്രിയാണ് ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്. ഇത് വരും ദിവസങ്ങളില്‍ 50 വരെ ആയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
സൗദിയുടെ കിഴക്കന്‍ മധ്യമേഖലയില്‍ ശക്തമായ ചൂട്കാറ്റ് വീശുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ ഹഫറുല്‍ ബാതിന്‍, ഹൂഫൂഫ് എന്നിവിടങ്ങളില്‍ ബുധനാഴ്ച ചൂട് 47 ഡിഗ്രിയാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഖമീസ് മുശൈത്തില്‍ പോലും 32 ഡിഗ്രി ചൂടാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്.
മക്കയില്‍ 43, മദീനയിൽ 42 ഡിഗ്രി എന്നിങ്ങനെ ചൂട് അനുഭവപ്പെട്ടു. റമദാനോടനുബന്ധിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയും മദീനയും കേന്ദ്രീകരിച്ചു കഴിയുന്നത്. ഇവര്‍ക്ക് ചൂടിൽ നിന്ന് ആശ്വാസം പകരാന്‍ അധികൃതര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.
റമദാന്‍ അവസാന ദിനങ്ങളില്‍ മക്കയും മദീനയും ജനസാഗരമാവും. അതേസമയം ഇൗ സമയത്ത് ചൂട് ഇനിയും കൂടാനാണ് സാധ്യത. പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത വിധം ഉഷ്ണം കൂടിയതോടെ റിയാദിലുള്‍പ്പടെ തെരുവുകള്‍ കാലിയാണ്. ഉഷ്ണക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























