ദുബായ് എയർപോർട്ട് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വിമാനത്താവളത്തില്‍ എത്തുന്നവര്‍ അല്‍പം ശ്രദ്ധ പാലിക്കണം എന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല അറ്റകുറ്റ പണികൾക്കായി വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചിരിക്കുകയാണ്.
രാവിലെ നാല് മണി മുതല്‍ രാവിലെ എട്ട് മണിവരെ ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള എക്‌സിറ്റ് ലേന്‍ അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഗര്‍ഹൗഡിലേക്കുള്ള റോഡാണിത്. അതേസമയം ഇതിന് പകരമായുള്ള റൂട്ടുകളും അധികൃതർ നല്‍കിയിട്ടുണ്ട്.
ഏറ്റവും നല്ല ഓപ്ഷന്‍ റഷീദിയയിലേക്കുള്ള അടയാളം നോക്കി പോകുന്നതാണ് യാത്രക്കാര്‍ക്ക് നല്ലത്. ടെമിനല്‍ ഒന്നില്‍ നിന്നും പുറത്തെത്താന്‍ ഇതാണ് എളുപ്പം. തുടര്‍ന്നുള്ള അടയാളങ്ങളും പിന്തുടര്‍ന്നാല്‍ ലെ മരേഡിയന്‍ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ പിന്നിലെത്തും. പിന്നീട് ജംഗ്ഷനിൽ നിന്നും യു ടേണ്‍ എടുത്ത് എയര്‍പോര്‍ട്ട് റോഡില്‍ എത്താം.
രണ്ടാമത്തെ ഓപ്ഷന്‍ സന്ദര്‍ശകര്‍ക്കുള്ളതാണ്. ടെര്‍മിനല്‍ ഒന്നില്‍ നിന്നും റഷീദിയയില്‍ എത്തുക, അടയാളങ്ങള്‍ പിന്തുടരുക. പിന്നീട് എയർപോർട്ട് റോഡില്‍ എത്തും. നാല് മണിക്കൂര്‍ മാത്രമാണ് യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്.
https://www.facebook.com/Malayalivartha



























