കനത്ത ചൂടിൽ വലഞ്ഞ് കുവൈത്ത് നിവാസികൾ; വടക്ക്-പടിഞ്ഞാറന്‍ മേഖലകളിൽ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

കുവൈത്ത് സിറ്റി: സാധാരണ ചൂടില്‍ നിന്നും കുവൈത്ത് കടുത്ത ചൂടിലേക്ക് വഴിമാറിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കൂടിയ ചൂട് 50 ഡിഗ്രിയും കുറഞ്ഞത് 36 ഡിഗ്രിയുമായിരുന്നു. വരും ദിവസങ്ങളില്‍ ചൂട് കൂടിയേക്കും.
45 മുതല്‍ 20 വരെ കി.മീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റടിക്കാനും ഇടയുണ്ട്. കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താനും കാഴ്ച്ചപരിധി കുറക്കാനും ഇടയാക്കിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. അതിനാൽ കാൽനടക്കാരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























