ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിലും തളരാതെ നോമ്പ് നോറ്റ് വിശ്വാസികൾ; വേനലിന്റെ കാഠിന്യം കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

വേനല്‍ ചൂടില്‍ വെന്തുരുകുന്ന ഗൾഫ് രാജ്യങ്ങളിൽ ദൈര്‍ഘ്യമേറിയ പകലുകളാണ് ഇത്തവണയും റമദാനിലേത്. മിക്ക ഗള്‍ഫ് നാടുകളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ ഉൗഷ്മാവ്. കുവൈത്തില്‍ അത് മിക്കപ്പോഴും 50 ഡിഗ്രിക്ക് അടുത്തെത്തുന്നു.
പുറത്ത് നിര്‍മ്മാണ ജോലിയിലും മറ്റും ഏര്‍പ്പെടുന്നവര്‍ കനത്ത ചൂടിനെ അവഗണിച്ചാണ് റമദാനെ വരവേല്‍ക്കുന്നത്. ഇത്തരം തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം കത്തുന്ന വേനലില്‍ ആശ്വാസം നല്‍കുന്നതിനൊപ്പം ആരാധനാ കര്‍മങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താനും സൗകര്യമൊരുക്കും.
വേനലിന്റെ കാഠിന്യം കണക്കിലെടുത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ നോമ്പ് തുറന്നതിന് ശേഷം പരമാവധി പാനീയങ്ങള്‍ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തറാവീഹിന് മസ്ജിദുല്‍ കബീറില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha



























