സൗദിയിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്; ഗതാഗത നിയമ ലംഘനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കില്ല

റിയാദ്: സൗദിയില്‍ ഗതാഗത നിയമ ലംഘനത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കടുത്ത നിയമ ലംഘനങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. ഈ മാസം 24 മുതല്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ മനുമതി നല്‍കുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
വാഹനങ്ങളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം പതിക്കുന്നത് നിയമ ലംഘനമാണ്. ഇതില്‍ വനിതകള്‍ക്ക് ഇളവ് ലഭിക്കില്ല. മദ്യ ലഹരിയില്‍ വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എതിര്‍ ദിശകളില്‍ വാഹനം ഓടിക്കുക തുടങ്ങിയവ ഗുരുതര ഗതാഗത നിയമ ലംഘനങ്ങളാണ്. ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കും. നിയമാനുസൃതം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും പബ്ളിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുകയോ പരിക്ക് ഭേദമാകാന്‍ പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വരുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവറെ കസ്റ്റഡിയിലെടുക്കും. ഇത് വനിതാ ഡ്രൈവര്‍ക്കും ബാധകമാണ്.
പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നവിധം വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കുന്ന പശ്ചാത്തലത്തില്‍ ഗതാഗത നിയമം പാലിക്കുന്നതിന് കൂടുതല്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























